രാമായണ്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വിജയ് സേതുപതിയുടെ പേരും വാര്‍ത്തകളില്‍. നിതീഷ് തിവാരി ചിത്രീകരിക്കുമെന്ന് അറിയിച്ച ചിത്രത്തെപ്പറ്റി കൂടുതല്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ലെങ്കിലും രണ്‍ബീര്‍ കപൂര്‍ രാമനായെത്തുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സായി പല്ലവി സീതയായും, യാഷ് രാവണാനായി വേഷമിടും എന്നുമായിരുന്നു വാര്‍ത്തകള്‍. ഈ പേരുകള്‍ക്കൊപ്പമാണ് വിജയ് സേതുപതിയും എത്തുന്നത്. രാവണന്‍റെ സഹോദരനായ വിഭിഷന്‍റെ വേഷത്തിലേക്കാണ് സേതുപതിയെ കാസ്റ്റ് ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ചിത്രവുമായി ബന്ധപ്പെട്ട് നിതീഷ് വിജയ് സേതുപതിയെ കണ്ടെന്നും താന്‍ നിര്‍മിക്കാന്‍ പോകുന്ന സിനിമയെപ്പറ്റി സംസാരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ് സേതുപതി സിനിമയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു.
വിജയ് സേതുപതിയെക്കൂടാതെ സണ്ണി ഡിയോള്‍ ഹനുമാനായും ലാറാ ദത്ത കൈകേയിയായി എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
2025 ല്‍ ദീപാവലി റിലീസ് മുന്നില്‍ കണ്ടാണ് ചിത്രീകരണം നടക്കുക. നിതീഷ് തിവാരിയും നമിത് മല്‍ഹോത്രയുമാകും ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നു. എന്നാല്‍ കഥാപാത്രങ്ങളെ സംബന്ധിച്ചോ അഭിനേതാക്കളെ സംബന്ധിച്ചോ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇനിയും അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.