തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസന്‍ തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്.
ഒടുവില്‍ പുറത്തു വന്ന കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. 2012 മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് കെ.ജി.എഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍.ഡി.എക്സ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സായിരുന്നു.
പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്‍റെ പുതിയ പ്രൊജക്ടുകള്‍.
കല്‍ക്കിയില്‍ കമല്‍ ഹാസന്‍ ഗസ്റ്റ് റോളില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എച്ച്. വിനോദ് സംവിധാനം മറ്റൊരു ചിത്രവും കമലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും അഭിനയിക്കുന്നുണ്ട്. തൃഷ, ജയംരവി തുടങ്ങി വലിയ താരനിരയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്.
Anbariv masters is going todirect a movie starring Kamal Haasan