vijay-sethupathi

താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങ്ങിനെപ്പറ്റി തുറന്നുപറഞ്ഞ് നടന്‍ വിജയ് സേതുപതി. ഇപ്പോള്‍ തന്നെ പ്രേഷകര്‍ ഏറ്റുക്കുന്നുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന സ്നേഹം ഒരു ഊര്‍ജമാണ്. എന്നാല്‍ ഒരു കാലത്ത് അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

 

ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന അദ്ദേഹം തന്‍റെ പുതിയ ചിത്രമായ ശ്രീരാം രാഘവന്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യമൊക്കെ സാധാരണ ചെരുപ്പിട്ടുകൊണ്ട് പരിപാടികള്‍ക്ക് പോകുമായിരുന്നു, എന്നാല്‍ അത്തരം ശീലങ്ങള്‍, വസ്ത്രധാരണങ്ങളിലുള്‍പ്പെടെ തന്നെ കോണ്‍ഷ്യസാക്കിയെന്ന് താരം പറയുന്നു. താന്‍ സാധാരണ വസ്ത്രത്തില്‍ കംഫര്‍ട്ടബിളാണ്. ചിലപ്പോള്‍ ആളുകള്‍ക്ക് താന്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചെയ്യുന്നതാണ് എന്ന് വിചാരമാണ്. ചിലര്‍ വളരെ സിംപിളാണെന്ന് പറയും. ഇടയ്ക്ക് തന്നെയും അത് ബാധിക്കാറുണ്ട്. പരമാവധി അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാറുണ്ടെന്നും താരം പറയുന്നു.

 

താന്‍ കുറെ പരിഹാസങ്ങള്‍ക്ക് പാത്രമായ ആളാണ്, എന്നാല്‍‌ ആളുകള്‍ നിങ്ങളെ നിങ്ങള്‍ ആയിരിക്കുന്ന രീതിയില്‍ അംഗീകരിക്കുക എന്നത് വളരെ നല്ല കാര്യമാണ്. ഇന്ന് എവിടെ ചെന്നാലും തന്നെ ആളുകള്‍ അംഗീകരിക്കും, അതില്‍ സന്തോഷവാനാണന്നും, അംഗീകാരം പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തനിക്ക്് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം, ജീവിതം ശരിയായ ദിശയിലാണ് പോകുന്നത് എന്നതിന്‍റെ തെളിവാണെന്നും വിജയ് സേതുപതി പറഞ്ഞു. ആരാധകരുടെ സ്നേഹം സത്യമാണെന്നും, അത് ശക്തിയാണെന്നും, ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സ്നേഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.