പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡല്‍ തനൂജയും. അടുത്തിെട ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കും. സംവിധായകൻ കമലിന്റെ അസോഷ്യേറ്റായി എത്തി പിന്നീട് അഭിനയത്തിൽ സജീവമായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ.