അന്തരിച്ച നടന്‍ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്കുനനേരെ ചെരുപ്പേറ്. അന്തിമോപചാരം അര്‍പ്പിച്ച് വിജയകാന്തിന്‍റെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷം മടങ്ങവേ കാറില്‍ തിരിച്ച് കയറുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും നടനെ ലക്ഷ്യമാക്കി ഒരാള്‍ ചെരുപ്പെറിഞ്ഞത്. ആരാണ് എറിഞ്ഞത് എന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് നടന്‍ വിജയും തമിഴ്നാടിന്‍റെ ക്യാപ്റ്റനെ അവസാനമായി ഒരുനോക്കു കാണാന്‍ എത്തിയത്. വിജയ്കാന്തിന് അന്തിമോപചാരം അര്‍പ്പിക്കവേ വികാരാധീനനായി വിതുമ്പുകയായിരുന്നു നടന്‍. എന്നാല്‍ ഇതിന് പിന്നാലെയുണ്ടായ ചെരുപ്പേറ് വിജയ് ആരാധകരേയും വിജയ്കാന്തിന്‍റെ ആരാധകരെയും ഒരുപോലെ രോഷം കൊള്ളിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം. മരണാനന്തര ചടങ്ങു നടക്കവെയുണ്ടായ ഇത്തരമൊരു പ്രവൃത്തിയെ തള്ളിപ്പറഞ്ഞ് മറ്റ് അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലായിരുന്നു ആദ്യ കാലങ്ങളില്‍ വിജയകാന്ത് ഏറ്റവും കൂടുതല്‍ അഭിനയിച്ചിരുന്നത്. അതുകൊണ്ടു തന്നെ വിജയുമായും വിജയ്‌യുടെ കുടുംബമായും വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം വിജയകാന്തിനുണ്ട്. എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് വിജയകാന്ത് നായകനായ 'വെട്രി' എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയില്‍ അരങ്ങേറുന്നതും.
Someone threw a slipper on Vijay at Vijayakanth's funeral when the actor leaving the place.