ഗോള്‍ഡ് എന്ന പൃഥ്വിരാജ് ചിത്രം പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഗോള്‍ഡ് പ്രീറിലീസിന് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നെന്നും ചിത്രത്തിന്‍റ കളക്ഷനെ പറ്റി തന്നോട് പറയുകയോ തന്നെ സഹായിക്കുകയോ ചെയ്തില്ലെന്നും അല്‍ഫോന്‍സ് കുറ്റപ്പെടുത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉന്നമിട്ടാണ് അല്‍ഫോന്‍സിന്‍റെ ഒഴിയമ്പ്.



‘പടം പൊട്ടിച്ചിതിലാണ് പ്രശ്നം, പൊട്ടിയതില്ല, പുട്ടിന് പീര എന്നപോലെ, ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. എന്നുമാത്രമാണ് ആകെ പറഞ്ഞു കൊണ്ടിരുന്നതെന്നും അല്‍ഫോന്‍സ് പറയുന്നു. സിനിമയില്‍ താന്‍ ഏഴു വര്‍ക്കുകള്‍ ചെയ്തിരുന്നു. പ്രമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിട്ടുനിന്നു. ബാക്കി എല്ലാവരും സംസാരിക്കും എന്നാണ് കരുതിയത്. ഗോള്‍ഡ് പരകാജയമായത് തിയറ്ററില്‍ മാത്രമാണ്. തിയറ്ററില്‍ നിന്ന് പ്രേമത്തിന്‍റെ പണം പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്’. തിയറ്ററില്‍ ആളുകളെ കൊണ്ട് കൂവിച്ച മഹാനും മഹാന്‍റെ കൂടെയുള്ളവരും എല്ലാം പെടുമെന്നും താന്‍ പെടുത്തുമെന്നും അല്‍ഫോന്‍സ് പറയുന്നു.



നിവിന്‍ പോളിയുമായി ചേര്‍ന്ന് ആദ്യ കാലങ്ങളില്‍ ചെയ്ത ഒരു ഷോര്‍ട് ഫിലിമിന്‍റെ ചിത്രം അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരു ചിത്രം പരാജയമായാല്‍ എന്തിനാണ് ഇത്രയും വിഷാദത്തിലാകുന്നത് എന്നുള്ള ഒരു പ്രേക്ഷകന്‍റെ കമന്‍റിന് മറുപടിയായാണ് അല്‍ഫേന്‍സിന്‍റെ പുതിയ ആരോപണങ്ങള്‍.



അടുത്തിടയ്ക്ക് തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും ഇനി സിനിമകള്‍ െചയ്യില്ലെന്നും അൽഫോൺസ് പറ‍ഞ്ഞിരുന്നു. എന്നാല്‍ അല്‍ഫേന്‍സ് തന്നെ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.





Alphonse Puthren about movie Gold