nadirsha-movie

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിക്കുന്ന ചിത്രത്തില്‍ ദേവിക സഞ്ജയ് ആണ് നായിക. 

റാഫി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ മകന്‍ മുബിൻ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതാദ്യമായാണ് നാദിര്‍ഷ–റാഫി കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രം കോമഡി ത്രില്ലറായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മുബിൻ റാഫിയെ കൂടാതെ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 

ചിത്രത്തിന്‍റെ സംഗീതം അണിയിച്ചൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ഷാജി കുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം . കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' ഉടന്‍ തിയറ്ററുകളിലെത്തും. 

Nadirsha's new movie title poster out now