roce-mary-neru-movie

മോഹന്‍ലാല്‍–ജീത്തു ജോസഫ് ടീമിന്‍റെ ‘നേര്’ സിനിമ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ചിത്രം പോലെ തന്നെ ശ്രദ്ധേയമാണ് സിനിമയിലെ പോസ്റ്ററുകളും. ഈ പോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ഡിസൈനറാകട്ടെ ഒരു പെണ്‍കുട്ടിയും . മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ടൈറ്റിൽ ഡിസൈൻ മേഖലയില്‍ ശ്രദ്ധയയായി മാറുകയാണ് കണ്ണൂര്‍ സ്വദേശി റോസ്മേരി ലില്ലു. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡിസൈനറായി ഔദ്യോഗികമായി ഫെഫ്ക അംഗത്വം നേടിയ റോസ്മേരി ഏഴുവര്‍ഷത്തോളമുള്ള തന്‍റെ കഠിന പരിശ്രമത്തിലൂടെയാണ് സിനിമമേഖലയില്‍ ഡിസൈനറായി അടയാളപ്പെടുത്തുന്നത്. . ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി സിനിമകളില്‍ തുടങ്ങി ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് റോസ്മേരി ലില്ലു. വിഡിയോ കാണാം

rose mary lillu about poster design neru movie