aishwaryaadhik-15

തമിഴ് സൂപ്പര്‍താരം പ്രഭുവിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി. മാര്‍ക് ആന്‍റണി സംവിധായകന്‍ ആധിക് രവിചന്ദ്രനാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹചടങ്ങില്‍ നടന്‍ വിശാലും, മണിരത്നവും, സുഹാസിനിയും, ലിസിയും ദുല്‍ഖറുമടക്കമുള്ളവര്‍ ചലച്ചിത്രമേഖലയില്‍ നിന്നും ആശിര്‍വദിക്കാനെത്തി. ദീര്‍ഘകാലത്തെ സൗഹൃദത്തിനൊടുവിലാണ് ഐശ്വര്യയും ആധികും ഒന്നിക്കാന്‍ തീരുമാനിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

asiwah-15

 

maniratnamprabhu-15

നടന്‍ വിക്രം പ്രഭുവാണ് ഐശ്വര്യയുടെ സഹോദരന്‍. പ്രഭുവിന് പുനിതാവതിയിലുള്ള മകളാണ് ഐശ്വര്യ. പ്രഭുവിന്‍റെ സഹോദരിയുടെ മകനെ 2009 ല്‍ ഐശ്വര്യ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് ബിസിനസില്‍ സജീവായ ഐശ്വര്യ ബേക്കിങ് മേഖലയില്‍ ശ്രദ്ധേയയായിരുന്നു. 

 

ബഗീര, അൻബാനവൻ അസരാധവൻ അടങ്കാധവൻ,തൃഷ ഇല്ലാന നയൻതാര എന്നിവയാണ് ആധിക് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായ മാര്‍ക് ആന്‍റണി വന്‍ വിജയം നേടിയിരുന്നു. 

 

Aishwarya Prabhu marries 'Mark Antony' director Adhik Ravichandran