mohanlal

താന്‍ വിവാദങ്ങളില്‍ നിന്നും പൊതുവിഷയങ്ങളില്‍ നിന്നും മാറി നടക്കുന്നത് തന്റെ ബേസിക് സ്വഭാവമെന്ന് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയകളില്‍ ഉയരുന്ന 

ട്രോളുകളും വിമര്‍ശനങ്ങളും  താന്‍ ശ്രദ്ധിക്കാറില്ല. എനിക്കതിലും വലിയ ഒരുപാട് കാര്യങ്ങള്‍  ചെയ്യാനുണ്ട്. എപ്പോഴും സന്തോഷമായിരുന്നാല്‍ പോരേ, എന്തിനാണ് വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. 

 

ഓരോ സിനിമയ്ക്കും ഒരു ജാതകം  ഉണ്ട്; മോശം സിനിമ സംഭവിക്കാം. എല്ലാം നല്ലതാകണം എന്നു കരുതി തന്നെയാണ് ചെയ്യുന്നത്– അദ്ദേഹം പറഞ്ഞു.

 

 

സ്ത്രീധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് താന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചതെന്നും എന്റെ മകള്‍ക്കും അങ്ങനെയുണ്ടാവില്ലെന്നും ലാല്‍ 

വ്യക്തമാക്കുന്നു. താന്‍ സ്ത്രീധനത്തിന് എതിരാണെന്നും നേര് എന്ന ചിത്രം ഒരു പൊതുവിഷയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്നും ലാല്‍ അഭിമുഖത്തില്‍ 

പറയുന്നു. വിഡിയോ കാണാം.