ജീപ്പില്‍ ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റാഗ്രാമിലെ തന്‍റെ പേജിലൂടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വട്ടവടയിലൂടെയുള്ള ഓഫ് റോഡ് ഡ്രൈവിങ്, അനിമൽ മൂവിയിലെ ബോബി ഡിയോളിന്‍റെ അബ്റാറിനെപ്പോലെ മാസ്സാകാനുള്ള ശ്രമം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളുടെയും വളര്‍ത്തുനായയുടെയും ഒപ്പമായിരുന്നു ഗായത്രിയുടെ സാഹസിക യാത്ര.
ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് മരണമാസിലായിരുന്നു ഗായത്രിയുടെ ഡ്രൈവിങ്. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് താരത്തിന്‍റെ ഡ്രൈവിങ്ങിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഗായത്രിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് എപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ ശക്തമാണ്. അത്തരത്തില്‍ താരത്തെ കളിയാക്കി കൊണ്ടുള്ള കമന്‍റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
Gayatri Suresh's viral video goes viral on social media