PoliticalcorrectnesN

TAGS

മാറിയ കാലത്ത് പൊളിറ്റിക്കല്‍ കറക്ട്നസ് പരിമിതിയാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പണ്ട് സര്‍വ സ്വതന്ത്രമായി എന്തും പറയാമായിരുന്നു. ഹ്യൂമര്‍ വേണം. ഹ്യൂമര്‍ മുകളില്‍ നില്‍ക്കണമെന്നേയുള്ളൂ. പക്ഷേ ഇന്ന് നടത്തത്തിലും നോട്ടത്തിലും വരെ ശ്രദ്ധിക്കണമെന്നും ഒരf ഇറിറ്റേഷന്‍ കാണിച്ചാല്‍ അത് കട്ട് ചെയ്ത് പ്രചരിപ്പിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയില്‍ ഏത് റോളുമെടുക്കാം,  പക്ഷേ പ്രസംഗത്തിലും അഭിമുഖത്തിലും ടെലിവിഷന്‍ പരിപാടികളിലും പറയുന്നതിന്‍റെ ഉത്തരവാദിത്തം കൂടി എടുക്കേണ്ടി വരുമെന്നും കലയില്‍ ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

'സിനിമയില്‍ അന്നും ഇന്നും വില്ലന്‍ റോളെടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ബൈ ബര്‍ത്ത് വില്ലനാണ് എന്ന് പറഞ്ഞാല്‍ അതിനകത്ത് താല്‍പര്യമില്ല. കഥാപരമായിട്ടും താല്‍പര്യമില്ല. കാരണം ഒരാള് എങ്ങനെ വില്ലനായി? ഇയാള് പോകുന്നവഴിയില്‍ നഴ്സറി കുട്ടികളെ പിടിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുന്നു. എന്താ? ഒരു പ്ലഷര്‍ എന്ന് പറയുന്നതിനകത്ത് ഒരു റോളില്ല. അപ്പോ അങ്ങനെത്തെ റോള് ജനുവിന്‍ ആയിട്ട് റീസണ്‍ ഉള്ള റോളാണെങ്കില്‍ സിനിമയില്‍ ഏത് റോളുമെടുക്കാം. പക്ഷേ പ്രസംഗത്തില്‍,  ഇന്‍റര്‍വ്യൂകളില്‍, ടി.വി പരിപാടികളില്‍.. ടിവിയില്‍ ആങ്കറായിട്ട് വരുമ്പോള്‍ മുകേഷാണ്. അവിടെ കഥാപാത്രമല്ല. ഞാന്‍ എന്തേലും പറഞ്ഞുകഴിഞ്ഞാല്‍ ഞാനും കൂടെ അത് ഓണ്‍ (own) ചെയ്യാന്‍  ബാധ്യസ്ഥനാണ്. ഡിസോണ്‍ ചെയ്യാന്‍ പറ്റത്തില്ല. അങ്ങനെ വരുമ്പഴുത്തേക്ക് ഒരുപാട് പരിമിതികളുണ്ട്. 

 

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബ്രെയിന്‍ ഇങ്ങനെ വര്‍ക് ചെയ്യുകയാണ്. ഇത് ആരെയെങ്കിലും ഹര്‍ട്ട് ചെയ്യുമോ? ഏതെങ്കിലും തരത്തില്‍? രാഷ്ട്രീയപരമായിട്ട്, മതപരമായിട്ട്? പ്രാദേശികപരമായിട്ട്? ജെന്‍ഡര്‍പരമായിട്ട്? ഇങ്ങനെ വന്നുവന്ന് വന്ന് ചിലപ്പം നമ്മുടെ ഒരു എക്സ്പീരിയന്‍സും കാര്യങ്ങളുമൊക്കെ വച്ചിട്ട് ചിലപ്പോ അതിലൊരു തമാശയൊക്കെ കാണും. ചിലപ്പോ അതൊരു ഇന്‍റര്‍നാഷണല്‍ ട്രൂത്തൊക്കെ പറയുന്നത് പോലെ ഒരു സിദ്ധാന്തം പറയുന്നത് പോലെ ആയിപ്പോകും. തമാശ പറയാന്‍ വേണ്ടി വന്നതാണ്. അത് ശരിക്കും നമ്മളെ അലട്ടുന്നണ്ട്. എല്ലാ കലാകാരന്‍മാരെയും.. സ്ക്രിപ്റ്റ്റൈറ്റേഴ്സ് ആണെങ്കിലും ശരി സംവിധായകരാണെങ്കിലും ശരി അടുത്തുനില്‍ക്കുന്ന ഒരാള്‍, പഴയ ഒരു വികാരത്തിന്‍റെ പുറത്ത് അത് അങ്ങനെ പറയാം, ഇങ്ങനെ പറയാമെന്ന് പറയുമ്പോള്‍.. അടുത്ത് നില്‍ക്കുന്ന ഒരാള്‍ 'ഇങ്ങനെ പറഞ്ഞാലേ... ചിലപ്പം വിവരമറിയും.. ചിലപ്പോ സ്റ്റേ എടുക്കേണ്ടി വരു'മെന്ന് പറഞ്ഞാല്‍ അയ്യയ്യോ എന്ന് പറഞ്ഞിട്ട് മാറ്റുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതെന്തായാലും നമുക്ക് ഒരുപാട് പരിമിതികള്‍ വന്നു. 

 

ഒരാള്‍ എന്‍റെയടുത്ത് ഈ അടുത്ത കാലത്ത് ചോദിച്ചു.. 'ഈ സോഷ്യല്‍ മീഡിയയും കാര്യങ്ങളും ഓടിനടന്ന് കാപ്ചറിങുമൊന്നുമില്ലാതിരുന്ന കാലത്ത് ഇത്രയും സിനിമകള്‍ ചെയ്തു, ഇത്രയും തമാശകള്‍ ചെയ്തു.. അതുംകൂടെ ഉണ്ടായിരുന്നുവെങ്കില്‍ ആ കാലഘട്ടത്തില്‍ എവിടെ നിന്നേനെ മുകേഷേട്ടാ' എന്ന്.. ഞാന്‍ പറഞ്ഞു, ഞാനില്ല. അന്ന് സര്‍വ സ്വതന്ത്രമായി എന്തും പറയാമായിരുന്നു. ഹ്യൂമര്‍ മുകളില്‍ നില്‍ക്കണം. ഇന്നലെ തന്നെ ഞാനൊരു തിയറ്ററില്‍ ചെല്ലുമ്പോള്‍ ഇവരെല്ലാവരും കൂടി വന്നു. അന്നേരം തന്നെ നമ്മള് നടത്തത്തിലും നോട്ടത്തിലും വരെ നമ്മള് ശ്രദ്ധിക്കണം. ഒരു ഇറിറ്റേഷന്‍ കാണിച്ചു കഴിഞ്ഞാല്‍  അത് കട്ട് ചെയ്തിട്ട് പത്രക്കാരെ കണ്ടപ്പോള്‍ മുകേഷിനൊരു അവജ്ഞ എന്ന് പറഞ്ഞ് ഇട്ടുകളയും. അതും കൂടെ നമ്മള് ബുദ്ധിയില്‍ കൊണ്ടുവന്നിട്ട് വേണം പബ്ലിക്കായിട്ട് നമ്മള്‍ ഇടപെടാന്‍.'