വര്‍ഷങ്ങള്‍ക്ക് ശേഷം നടി കനകയെ വീട്ടിലെത്തി കണ്ട് നടിയും നടികര്‍ സംഘം എക്സിക്യൂട്ടിവ് അംഗവുമായ കുട്ടി പദ്മിനി. കനകയെ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചു. ഇത് കനക തന്നെയോ എന്ന് അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണിത്. 

 

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പ്രിയപ്പെട്ട ദേവിക മേഡത്തിന്‍റെ മകളും, എന്‍റെ പ്രിയ സഹോദരിയുമായ കനകയെ കണ്ടു. അളവറ്റ സന്തോഷം, ഞങ്ങളൊന്നിച്ച് കുറച്ച് സമയം ചിലവിട്ടു’. കനകയെ ചേര്‍ത്തിരുത്തി ചുംബിക്കുന്ന ചിത്രത്തോടൊപ്പം താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

 

മലയാള സിനിമയില്‍ നിന്ന് ഇരുപത്തിയഞ്ച് വാര്‍ഷങ്ങത്തോളമായി വിട്ടു നില്‍ക്കുകയാണ് കനക. മലയാളികള്‍ക്ക് ഒരു കാലത്തെ ഇഷ്ടനടിമാരില്‍ ഒരാളായിരുന്നു അവര്‍. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കനക ഇടംപിടിച്ചിരുന്നു. താരത്തെ പറ്റി പല അഭ്യുഹങ്ങളും പലപ്പോഴും വാര്‍ത്തയായിരുന്നു. ഇതിനിടെ ക്യാന്‍സര്‍ ബാധിച്ച് കനക മരണപ്പെട്ടു എന്ന വാര്‍ത്തകളും എത്തി. 2000ല്‍ പുറത്തിറങ്ങിയ ‘ഈ തേന്‍ മഴ’ എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 

 

Kutty Padmini shares pictures with actress Kanaka