സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. അടുത്തിടെ പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ നായകനായ ‘ജവാന്‍’ സിനിമയില്‍ വിജയ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലന്നും വിജയ് പറയുന്നു.
വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു എന്നും, ഈ മാനസിക ബുദ്ധിമുട്ട് താന്‍ അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി എന്നുമാണ് താരം പറയുന്നത്.
ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കമെന്നും വിജയ് പറയുന്നു. 54-ാം രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെയാണ് താരത്തിന്‍റെ ഈ പ്രതികരണം.
Vijay Sethupathi reveals he won’t play villain characters