സുരേഷ് ഗോപി ചിത്രം ഗരുഡന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധായകന് സമ്മാനിച്ചത് ഇരുപത് ലക്ഷത്തിന്‍റെ കാര്‍. കിയാ സെല്‍ട്ടോസാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധായകന്‍ അരുണ്‍ വര്‍മയ്ക്ക് നല്‍കിയത്. അന്യഭാഷാ സിനിമകള്‍ വന്‍ വിജയം കൊയ്യുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകനും നടന്‍മാര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്.
സിനിമയുടെ വിജയത്തിന് പ്രധാന കാരണക്കാരായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് വലിയ പ്രോല്‍സാഹനവും അംഗീകാരവും തന്നെയാണ്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാവാം ലിസ്റ്റിന്‍ സ്റ്റീഫന്‍റെ ഈ പ്രവൃത്തി.
സ്നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്ന അരുണ്‍ വര്‍മയുടെ ചിത്രവും ലിസ്റ്റിന്‍ പങ്കുവെച്ചു. സുരേഷ് ഗോപി – ബിജു മോനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം നവംബര്‍ മൂന്നിനാണ് റിലീസ് ചെയ്തത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിന്‍റെ പ്രയപ്പെട്ട നടന്‍മാരായ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന് രണ്ടാം വാരവും തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. മല്‍സരിച്ച് അഭിനയിക്കുന്ന സുരേഷ് ഗോപിയും ബിജു മോനോനും തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം.
Garudan film Producer Listin Stephen gifts new car to Director Arun Varma