സിനിമാതാരങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ പേജുകള്‍ ഇന്ന് സജീവമാണ്. ഇത്തരത്തില്‍ തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്. തന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെയാണ് താരം വിമര്‍ശനവുമായി എത്തിയത്.
'ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു വാര്‍ത്ത പങ്കുവച്ചിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ താരം തന്നെ ഓൺലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു.
‘ശരി. ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’ എന്നായിരുന്നു മംമ്തയുടെ കമന്‍റ്. താരത്തിന്‍റെ കമന്‍റിനെ പിന്തുണച്ച് ആളുകളും എത്തിയതോടെ വാർത്ത നീക്കം ചെയ്ത് പേജ് താൽക്കാലികമായി ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.
Mamta Mohandas's comment on social media goes viral