shinewb

അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ ഷൈന്‍ ടോം ചാക്കോ പങ്കുവെച്ച ചിത്രം നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇതോടെ ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നൊക്കെ വാര്‍ത്തകള്‍ വന്നു. കൂടെയുള്ള ആ പെണ്‍കുട്ടിയാര് എന്നതായിരുന്നു ചോദ്യം.  ഊഹാപോഹങ്ങൾക്കിടെ ഇതേ സുഹൃത്തുമായാണ് ഷൈൻ ടോം തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തിയത്.

കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ നിരവധി വിഡിയോകളാണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്. തനൂജ എന്നാണ് ഷൈൻ ടോമിന്റെ സുഹൃത്തിന്റെ പേര്. തനൂജയുമായുള്ള ബന്ധമെന്തെന്ന് വേദിയിൽ വച്ചും നടൻ വ്യക്തമാക്കിയില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഷൈൻ ഒഴിഞ്ഞു മാറുകയായിരുന്നു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറയുകയുണ്ടായി. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ തനൂജ്ക്കൊപ്പമുള്ള വിഡിയോ ഷൈൻ ടോം പങ്കുവച്ചിട്ടുണ്ട്. ഷൈൻ ടോമിന്റെ സ്റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ഷൈൻ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തു. ലവ് സ്മൈലിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

Shine Tom Chacko’s girl friend, Named ‘Thanu’

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.