
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വിഡിയോക്ക് പിന്നാലെ കത്രീന കയ്ഫിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നു. പുതിയ ചിത്രം ‘ടൈഗര്‍ 3’യില്‍ നിന്നുള്ള ഭാഗമെന്ന തരത്തിലാണ് വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഹോളിവുഡ് സ്റ്റണ്ട് വനിതയ്ക്കൊപ്പം ഒരു ടവല്‍ ഉപയോഗിച്ചുള്ള സീനാണ്. എന്നാലിതിനു പകരം ഒരു ചെറിയ ടവല്‍ ധരിച്ചുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ എഐ ഉപയോഗിച്ചുള്ള വ്യാജപ്രവൃത്തികള്‍ ക്രിമിനല്‍കുറ്റമാണെന്നും ഇതു തടയാന്‍ നടപടി ആവശ്യമാണെന്നും അഭിപ്രായപ്പെടുന്നുണ്ട് സോഷ്യല്‍മീഡിയ.
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ്പ്ഫേക്ക് വിഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിലും സിനിമാ രംഗത്തും വന്‍ രോഷം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. വിഡിയോ വൈറലായതിന് പിന്നാലെ ഇതിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. പ്രതികരണവുമായി രശ്മിക മന്ദാനയും രംഗത്തെത്തിയിരുന്നു.
After Rashmika Mandanna, Katrina Kaif deepfake pic spreading
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.