കമൽഹാസൻ- മണിരത്‌നം ടീമിന്റെ ‘നായകൻ’ എന്ന ചിത്രം 36-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. കമല്‍ഹാസൻ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ മൂന്നിനാണ് റീ റിലീസ് ചെയ്യുക. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. തമിഴ് പതിപ്പ് ആകെ 120 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും കര്‍ണാടകയിലും റി റിലീസുണ്ടെങ്കിലും ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തമിഴില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു നായകൻ. മുംബൈയിലെ അധോലോക നായകന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയമായത്. വേലുനായ്‍ക്കര്‍ എന്ന നായക കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച നടൻ കമല്‍ഹാസൻ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു .പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകൻ ഓസ്‍കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.