തമിഴ് സിനിമാരംഗത്ത് ഏറെ ആരാധകരുള്ള വ്യക്തികളാണ് നടന്‍ ശിവകാർത്തികേയനും സംഗീത സംവിധായകൻ ഡി.ഇമ്മാനും. ഇനി ഒരിക്കലും ഇരുവരും ഒരു സിനിമയിൽ സഹകരിക്കില്ലെന്ന് ഡി.ഇമ്മാൻ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു തീരുമാനത്തിനുള്ള കാരണങ്ങൾ വ്യക്തിപരമാണെന്നും മക്കളുടെ ഭാവിയെ കരുതി ശിവകാര്‍ത്തികേയന്‍ ചെയ്ത ചതി വെളിയില്‍ പറയുന്നില്ലെന്നും ഇമ്മാൻ പറഞ്ഞതോടെ വിഷയം ഏറെ ചര്‍ച്ചയായിരുന്നു.
വിഷയം ചര്‍ച്ചയായതോടെ നിരവധി ഗോസിപ്പുകളും സോഷ്യല്‍മിഡിയയില്‍ ശക്തമായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഡി.ഇമ്മാന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകള്‍. ഇമ്മാന്‍റെ വിവാഹമോചനത്തിന് കാരണം ശിവകാര്‍ത്തികേയന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ ഈ പ്രസ്താവനകളെല്ലാം തള്ളി കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡി. ഇമ്മാന്‍റെ മുൻ ഭാര്യ മോണിക്ക റിച്ചാർഡ്.
ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല എന്ന ഇമ്മന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും എന്നാൽ അത്തരം ഒരു തീരുമാനം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായി കാണപ്പെടുന്നുണ്ടെന്നും മോണിക്ക പറഞ്ഞു. ശിവകാർത്തികേയൻ തങ്ങളുടെ കുടുംബ സുഹൃത്താണെന്നും, വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും മോണിക്ക റിച്ചാർഡ് പറഞ്ഞു. ഞങ്ങളുടെ കുടുംബം നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. വിവാഹമോചനം ഒഴിവാക്കാന്‍ ശിവകാര്‍ത്തികേയന്‍ തനിക്കും ഇമ്മാനും ഇടയിൽ മധ്യസ്ഥത വഹിച്ചിരുന്നുവെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു. മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഇമ്മാൻ തന്നില്‍ നിന്നും വിവാഹമോചനം നേടിയതെന്നും, ഇമ്മാൻ ഇപ്പോള്‍ എന്തിനാണ് ഇപ്പോൾ ഈ വിഷയം ഉയർത്തുന്നതെന്ന് അറിയില്ലെന്നും മോണിക്ക അഭിമുഖത്തില്‍ പറഞ്ഞു.
D.Imman's ex-wife Monica Richard reacts to the news that Sivakarthikeyan was the reason for the divorce