yathra-2-movie

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹി രാഘവ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'യാത്ര'യുടെ രണ്ടാം ഭാഗമായ യാത്ര 2 വിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ ആന്ധ്രയിലും തെലങ്കാനയിലും വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. 

രണ്ടാം ഭാ​ഗത്തിൽ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി നടൻ ജീവയാണ് എത്തുന്നത്. 

മൂന്നുവര്‍ഷം നീണ്ട പദയാത്ര നടത്തി തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണു ആദ്യഭാഗത്തിൽ പറഞ്ഞതെങ്കിൽ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. 2019ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കി കൊടുത്ത സിനിമകൂടിയാണ് യാത്ര.  നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്.  

Mammootty shares 1st look poster of 'Yatra 2' with Jiiva, announces release date