ബോക്സ്ഓഫീസിൽ അക്ഷയ് കുമാറിന്റെ കഷ്ടകാലം തുടരുന്നു. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ റാണിഗഞ്ജും പരാജയത്തിലേക്കെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഒക്ടോബര്‍ 6 വെള്ളിയാഴ്ചയാണ് ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ജ് എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 2.80 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഞായറാഴ്ചത്തെ കളക്ഷന്‍ 5 കോടി. മൂന്ന് ദിവസങ്ങൾ ചേര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍ വെറും 12.60 കോടി മാത്രം.

1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടു കൂടിയായിരുന്നു ബോളിവുഡ് നോക്കിയിരുന്നത്. ഈ വർഷം രണ്ടു സിനിമകൾ ആയിരം കോടി ക്ലബിൽ കയറ്റി ഷാരൂഖ് ഖാൻ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സമീപകാലത്തെ മറ്റൊരു ഹിറ്റ് ആയ, സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 മൂന്ന് ദിനം നീണ്ട വാരാന്ത്യത്തില്‍ നിന്ന് നേടിയത് 134.88 കോടി ആയിരുന്നു. അതുപോലെ അക്ഷയ് കുമാറിന്റെ ഈ ബയോപിക്കും വലിയ വിജയമാകുമെന്നു ബോളിവുഡ് അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെച്ചതുമാണ്. എന്നാൽ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രവും ബോക്സ് ഓഫീസില്‍ പരാജയം രുചിക്കുകയാണ്.

കോവിഡിന് മുൻപ് ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന ബോളിവുഡിന്റെ സൂപ്പര്‍ താരമായിരുന്നു അക്ഷയ് കുമാർ. എന്നാൽ കോവിഡിന് ശേഷം ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളിൽ ഭൂരിഭാഗവും അമ്പേ പരാജയമായി മാറി. 2021 നവംബറിലെത്തിയ സൂര്യവന്‍ശിയും കഴിഞ്ഞ റിലീസ് ആയ ഒഎംജി 2 (ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗം)  ഒഴികെ അക്ഷയ് കുമാറിന്‍റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

Mission Raniganj box office collection report: Akshay Kumar starrer fails to register growth, records poor opening weekend of Rs 12 cr