ഓടിടി റിലീസായതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമ ചര്‍ച്ച. എന്നാല്‍ ട്രോളുകള്‍ പരിധി കടന്നതോടെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് നടി സജിതാ മഠത്തില്‍.
കിങ് ഓഫ് കൊത്തയില്‍ സജിതാ മഠത്തില്‍ അഭിനയിച്ച കാളിക്കുട്ടി എന്ന കഥാപാത്രത്തെ പരിഹസിച്ചാണ് താരത്തിന്റെ ഇന്‍ബോക്സില്‍ പരിഹാസവുമായി ഒരുകൂട്ടമെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നുമാണ് സജിതാ മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം!
(ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)