‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രം വന്‍ വിജയത്തോടെ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിയുടെ പുത്തന്‍ സ്റ്റെലിലുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. ‘കണ്ണൂർ സ്ക്വാഡി’ന്‍റെ ദുബായ് പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തി വിമാനത്താവളത്തിൽ നിന്നും  ഇറങ്ങി വരുന്ന താരത്തിന്‍റെ വിഡിയോയാണ് വൈറലായത്. 

മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തിനെയും വിഡിയോയില്‍ കാണാം. പുതിയ ലുക്ക് ഏതെങ്കിലും ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ലൂസ് ജീന്‍സും ഫ്ലോറല്‍ പ്രിന്‍റഡ് ഫുള്‍ സ്ലീവ് ഷര്‍ട്ടും ഉള്ളില്‍ ഒരു ടീഷര്‍ട്ടുമാണ് മമ്മൂട്ടിയുടെ വേഷം. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള മേക്കോവറാണോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി വീണ്ടും അച്ചായനായെത്തുന്ന ചിത്രം കൂടിയാണിത്. കോട്ടയം കുഞ്ഞച്ചന്‍റെ തുടര്‍ച്ചയാണ് ചിത്രമെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും ആ സിനിമയുടെ തുടര്‍ച്ചയല്ല പുതിയ സിനിമ എന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. വിഡിയോ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍മിഡിയയില്‍ തരംഗമാണ്.

വൈശാഖ് ചിത്രത്തിന് തിരക്കഥയെഴുതുന്ന മിഥുന്‍ മാന്വല്‍ തോമസടക്കം വൈറല്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. യാത്ര 2 പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ദുബൈക്ക് പറന്നത്. ഒക്ടോബര്‍‌ അവസാന ആഴ്ച തുടങ്ങുന്ന വൈശാഖ് ചിത്രത്തിന്റെ മേക്കോവറിനായി ഇരുപത് ദിവസത്തോളം താരത്തിന് ഇനി വിശ്രമമമാണ്. കണ്ണൂര്‍ സ്ക്വാഡ് വേള്‍ഡ് വൈഡ് കളക്ഷന്‍ ഇന്നലെ വരെ 32 കോടി പിന്നിട്ട് മുന്നറുകയാണ്.

Mammootty's new look goes viral on socialmedia