ഉണ്ണി മുകുന്ദന്‍ വില്ലനായെത്തിയ ചിത്രമായിരുന്നു ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മിഖായേല്‍. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ, മിഖായേലിനെ ആ വില്ലനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. മാര്‍ക്കോ എന്ന പ്രതിനായക കഥപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനെ നായകനാക്കി  ‘മാർക്കോ’ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഹനീഫ് അദേനി. 

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വില്ലന്‍റെ സ്പിൻ ഓഫ് സിനിമ വരുന്നത്. 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

നിലത്തു അറ്റുകിടക്കുന്ന കൈയും, ചോര ഒലിക്കുന്ന വാളുമായി കസേരയില്‍ ഇരുന്ന് സിഗാര്‍ വലിക്കുന്ന ഉണ്ണി മുകുന്ദനാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും വയലൻസ് നിറഞ്ഞതും ക്രൂരവുമായ സിനിമകളിലൊന്നാകും മാർക്കോ എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ചിത്രത്തിന്‍റെ കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

The director is all set to bring back Mikhael the villain