ആരാധകർ ഏറെ പ്രതീക്ഷയേടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ടീം ചിത്രം എംപുരാന്റെ ലോഞ്ച് വിഡിയോ പ്രമോ ടീസർ പുത്തിറങ്ങി. ഒക്ടോബർ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ വമ്പൻ ബജറ്റിലാണ് ആസൂത്രണം ചെയ്യുന്നത്.

ഒന്നാംഭാഗമായ ലൂസിഫറിന്റെ പ്രധാന ഭാഗങ്ങളും ചേർത്താണ് ടീസർ. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്. ‘അവൻ തിരിച്ചുവരുന്നൂ’ എന്നാണ് ആ വാക്കുകളിൽ ഉദ്വേഗം നിറയ്ക്കുകയാണ് വിഡിയോ.  ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് ‘എംപുരാൻ’ ഒരുക്കുക. 

മുരളി ഗോപിയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. തമിഴ്നാടിനും ഉത്തരേന്ത്യയ്ക്കും പുറമേ വിദേശങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ് ആസൂത്രണം ചെയ്യുന്നുണ്ട്. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് അണിയറക്കാർ പദ്ധതിയിടുന്നത്.