സൂപ്പര്‍ഹിറ്റ് ചിത്രമായ 'ജവാന്‍' ആയിരം കോടി ക്ലബില്‍ ഇടം പിടിച്ചതിന് പിന്നാലെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഷാരുഖ് ഖാന്‍. ജവാന്‍ സിനിമയുടെ ഒരു ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് ഫ്രീയെന്നാണ് താരത്തിന്‍റെ പ്രഖ്യാപനം. സമൂഹ മാധ്യമമായ എക്സിലാണ് ഷാരൂഖ് ആരാധകര്‍ക്കായുള്ള പ്രത്യേക ഓഫര്‍ പങ്കുവച്ചത് 'സഹോദരിക്കൊപ്പമോ, സഹോദരനൊപ്പമോ, കൂട്ടുകാരനൊപ്പമോ, കുടുംബത്തിനൊപ്പമോ ആര്‍ക്കൊപ്പം വേണമെങ്കിലും ജവാന്‍ കാണൂ. ഒരു ടിക്കറ്റ് വാങ്ങിയാല്‍ ഒരു ടിക്കറ്റ് ഫ്രീയെന്നായിരുന്നു താരത്തിന്‍റെ ട്വീറ്റ്.
അതേസമയം ഓഫര്‍ ചില നിബന്ധനകള്‍ക്ക് വിധേയമാണ്. ഓണ്‍ലൈനിലൂടെ ബുക്ക് മൈ ഷോ, പേടിഎം മൂവിസ്, പിവിആര്‍ ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ ബാധകമാകുന്നത്.
സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രം വന്‍ തരംഗമാണ് സൃഷ്ടിച്ചത്. റിലീസ് ചെയ്ത് 21–ാം ദിനം ചിത്രം 576 കോടി രൂപ കലക്ഷന്‍ പിന്നിട്ടിരുന്നു. ഇന്ത്യയില്‍ മാത്രം 600 കോടിയെന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ആറ്റ്ലിയുടെ ചിത്രം. ഹിന്ദിക്ക് പുറമെ തമിഴിലും തെലുഗുവിലും പുറത്തിറങ്ങിയ ചിത്രത്തില്‍ ഷാരൂഖിനും ദീപികയ്ക്കും പുറമെ നയന്‍താരയും വിജയ് സേതുപതിയും സഞ്ജയ് ദത്തും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.
Buy 1 get 1 offer for 'Jawan' after Rs 1,000 crore haul
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.