nayanthara-vignesh

TAGS

 

താരദമ്പതികളായ നയന്‍താരയും വിഘ്നേഷും ഇരട്ട കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കുട്ടികളുടെ മുഖം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 2022 സെപ്റ്റംബര്‍ 26നാണ് വിഘ്നേഷും നയന്‍താരയും വാടക ഗര്‍ഭ പാത്രത്തിലൂടെ ഇരട്ടകുട്ടികളുടെ അഛനമ്മമാരായത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു എങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു എന്ന് വിഘ്നേഷ് ചിത്രത്തിന് ഒപ്പം കുറിച്ചു. 

 

 

‘എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍, എന്‍ ഗുണം കൊണ്ട എന്‍ ഉലക്’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ദിവസത്തിനായി കാത്തരിക്കുകയായിരുന്നു..ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി എന്നും, ഈ ലോകത്ത് മറ്റ് എന്തിനേക്കാളും നിങ്ങളെ സ്നേഹിക്കുന്നു എന്നും വിഘ്നേഷ് കുറിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലേഷ്യയിലായിരുന്നു ജന്മദിനാഘോഷം.  

 

ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. വാടക ഗര്‍ഭ പാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചതും വിഘ്നേഷാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. അടുത്തിടെ നയന്‍താര ഇന്‍സ്റ്റഗ്രമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു. നയന്‍സ് പങ്കുവെച്ച കുട്ടികള്‍ക്ക് ഒപ്പമുള്ള ആദ്യ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു.

 

 

Nayanthara, Vignesh Shivan celebrate their babies' first birthday

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.