TAGS

ചലച്ചിത്രതാരം ഹണി റോസിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. വേറിട്ട തീമിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. 

 

മുറി മുഴുവൻ അലങ്കരിച്ച മെഴുകുതിരികളുടെ വെട്ടത്തിൽ നിറഞ്ഞ വൈൻഗ്ലാസും പഴങ്ങളും അവയ്ക്ക് നടുവിൽ തൂവെള്ള ഗൗണിൽ നേരിയ വിഷാദഛായയിലാണ് ചിത്രങ്ങൾ. ‘എല്ലാത്തിലുമുപരി നിങ്ങളുടെ സമാധാനത്തിന് മുൻഗണന നൽകുക, നിങ്ങളുടെ ഉള്ളിൽ തന്നെ നിങ്ങള്‍ സന്തോഷം കണ്ടെത്തും.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനുതാഴെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായെത്തിയത്.