‘എന്റെ അമ്മ സൂപ്പറാ’ ഗ്രാൻഡ് ഫിനാലെയുടെ അവസാന ഭാഗം ഇന്ന് രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. 15 അമ്മമാരുമായി തുടങ്ങിയ എന്റെ അമ്മ സൂപ്പറാ ഗ്രാൻഡ് ഫിനാലയിൽ 4 അമ്മമാർ ആണ് മാറ്റുരയ്ക്കുന്നത്.
സിംസി, റിൻസി, നിസ, ഗ്രീഷ്മ എന്നിവരാണ് ഫൈനല്‍ ഫോറിലെത്തിയത്. പൂർണ്ണിമ ഇന്ദ്രജിത്ത്, വിനയപ്രസാദ്, ബെന്നി പി.നായരമ്പലം എന്നിവരാണ് വിധികര്‍ത്താക്കള്‍. മീനയാണ് ഫൈനലില്‍ സ്പെഷ്യല്‍ ജഡ്ജായി എത്തുന്നത്. ഉർവശിയും മല്ലിക സുകുമാരനുമാണ് ചീഫ് ഗസ്റ്റുകള്‍. നടി കൂടിയായ ഗായത്രി അരുണാണ് അവതാരക.