druvanatchathiram

വിക്രം ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം 'ധ്രുവനച്ചത്തിരം' നവംബര്‍ 24ന് തീയറ്ററുകളില്‍. ചിത്രത്തിന്‍റെ റിലീസ് തിയതി സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില‍ൂടെ അറിയിച്ചത്. 2016ല്‍ ചിത്രീകരണം ആരംഭിച്ച 'ധ്രുവനച്ചത്തിരം'പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം റിലീസിനൊരുങ്ങുന്നത് വിക്രം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 

ധ്രുവനച്ചത്തിരം: ചാപ്റ്റര്‍ വണ്‍-യുദ്ധ കാണ്ഡം എന്നാണ് ചിത്രത്തിന്‍റെ പേര്. നാലോ അഞ്ചോ ഭാഗങ്ങളുളള ഒരു ചിത്രമായിട്ടാണ് ധ്രുവനച്ചത്തിരം പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ഒരു ട്രെയ്​ലര്‍ ഗ്ലിംപ്സും പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ സ്പൈ ചിത്രമായ ധ്രുവനച്ചത്തിരത്തില്‍ വിക്രമാണ് പ്രധാന വേഷത്തിലെത്തുന്നത്. സൂര്യയെയാണ് നായകവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രീകരണം നടക്കാതെ വരികയും പിന്നീട് ആ വേഷം വിക്രത്തിന് ലഭിക്കുകയും ചെയ്തു.

രഹസ്യാന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രത്തിന് പുറമെ ഋതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, രാധിക ശരത്ത് കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

Dhruva Natchathiram release date out now

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...