നടി തൃഷ വിവാഹിതയാകുന്നുവെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോർട്ട്. വരൻ ഒരു മലയാളി നിര്‍മാതാവാണെന്നാണ് സൂചന നൽകിയത്. 2015ൽ നിർമാതാവും വ്യവസായിയുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ മൂന്ന് മാസത്തിനു ശേഷം ഇരുവരും വിവാഹത്തിൽ നിന്നും പിൻമാറി. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം. 

അതേസമയം വാർത്ത തള്ളി താരം തന്നെ രംഗത്തെത്തിയിരുന്നു. വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്ന് തൃഷ എക്സ് വാളിലൂടെ ആവശ്യപ്പെട്ടു . കുടുംബവും വിവാഹവാർത്ത വ്യാജമെന്ന് വ്യക്തമാക്കി. 

 

Thrisha and family rejected the news of marriage