നാടകത്തില്‍ അഭിനയിക്കാന്‍ വരുന്നോ? ഈ ചോദ്യത്തിന് ഇന്ന് ഒരു പ്രത്യേകതയുമില്ല. എന്നാല്‍ ഇത് ചോദിച്ച കാലവും ചോദ്യത്തിന് ഉത്തരം നല്‍കിയ ആള്‍ക്കും പ്രത്യേകതയുണ്ട്. സ്ത്രീകള്‍ സിനിമ കാണുന്നത് കൊടുംപാപമായി കണ്ട, അഭിനയിക്കുന്നത് പെരുത്ത കുറ്റമായി കണ്ട കാലത്ത് വിജയകുമാരി എന്ന ഒരു ആറാം ക്ലാസുകാരിയോടായിരുന്നു ചോദ്യം. ചോദിച്ചതോ കൊല്ലത്തെ നാല് കമ്മ്യൂണിസ്റ്റുകാരും. വലിയ കോലാഹലങ്ങള്‍ക്ക് ശേഷം ആ കുട്ടി നാടകത്തില്‍ അഭിനയിച്ചു. നാടകത്തിന്‍റെ പേര് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’. നാടകസംഘത്തിന്‍റെ പേര്, കെപിഎസി പില്‍ക്കാലത്ത് ഒ. മാധവന്‍ എന്ന നാടകത്തിലെ അതികായകനുമായി വിവാഹം
അധികമാര്‍ക്കും അറിയാതിരുന്ന വിജയകുമാരിയുടെ കഥ വിജു വര്‍മ ഒരു ഹ്രസ്വ ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ്. സമം എന്നാണ് ചിത്രത്തിന്‍റെ പേര് മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിക്കിടെ നടന്‍ മുകേഷ് പറഞ്ഞ കഥയാണ് ഹ്രസ്വചിത്രത്തിന് ആധാരം. അത് വെറും കഥയായിരുന്നില്ല മുകേഷിന്, അച്ഛന്‍ ഒ.മാധവന്‍റെയും അമ്മ വിജയകുമാരിയുടെയും കഥയാണ്. സ്ത്രീകള്‍ക്ക് അയിത്തം കല്‍പിച്ച ഒരിടത്തേക്ക് കടന്നുവന്ന വിജയകുമാരി തന്‍റെ പിന്നാലെ വരാനിരുന്ന മുഴുവന്‍ പെണ്ണുങ്ങള്‍ക്കും പ്രചോദനമാണ് എന്നതില്‍ തര്‍ക്കമില്ല.
അന്ന് നാട്ടിലെ സദാചാരക്കാരുടെ ഭീഷണിക്ക് ആ കുട്ടിയുടെയും അമ്മയുടെയും കനലിനെ ഊതിക്കത്തിക്കാനെ കഴിഞ്ഞുള്ളു. ഷാന്‍ മോഹന്‍ ക്യാമറ കൈകാര്യം ചെയ്ത് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിച്ചത് കിരണാണ്.