പ്രേക്ഷകര്‍ കാത്തിരിപ്പോടെയിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം. എസ് ജെ സൂര്യ, രാഘവ ലോറന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിഗര്‍താണ്ട ഡബിള്‍ എക്സിന്റെ ടീസര്‍ റിലീസായി. ദീപാവലി ചിത്രമായായിരിക്കും ജിഗര്‍താണ്ട ഡബിള്‍ എക്സ് തിയേറ്ററുകളിലെത്തുക. നിമിഷ സജയന്‍ നായികയായെത്തുന്ന ചിത്രം കൂടിയാണിത്. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് സംവിധാനം. 

2014ലാണ് തമിഴില്‍ ജിഗര്‍താണ്ട റിലീസിനെത്തിയത്. തമിഴ് സിനിമയില്‍ തന്നെ ഒരു പുതുരീതി മുന്നോട്ടുവെച്ച ചിത്രം കൂടിയായിരുന്നു ഇത്. തമിഴില്‍ നിന്നും തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തു. ബോബി സിന്‍ഹയെന്ന നടനെ ചലച്ചിത്രലോകം തിരിച്ചറിഞ്ഞ ചിത്രം കൂടിയായിരുന്നു ജിഗര്‍താണ്ട. 

കതിരേശന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരുടെ നിര്‍മാണത്തില്‍ പുരോഗമിക്കുന്ന ചിത്രത്തിലെ ഗാനരചന വിവേകും, സംഗീതം സന്തോഷ് നാരായണനുമാണ്. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. 

Jigarthanda doublex film teaser released