kannursquad

സോഷ്യൽ മീഡിയയിൽ തരം​ഗമായി മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ. യൂട്യൂബിലെത്തി 20 മണിക്കൂർ പിന്നിടുമ്പോൾ ട്രെയിലർ യൂട്യൂബിൽ 15 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. എഴുപത്തിയൊൻപതിനായിരം ലൈക്കുകളും സ്വന്തമാക്കിയാണ് മമ്മുട്ടിയുടെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ യുട്യൂബിലെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത്. 

 

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുന്നു. നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഷാഫിയുടേതാണ് കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.