ജയിലറിന്റെ വിജയശേഷം രജനികാന്ത്, നെല്‍സണ്‍, അനിരുദ്ധ് എന്നിവര്‍ക്ക് ആഢംബരക്കാറുകള്‍ നല്‍കിയാണ് നിര്‍മാതാവ് കലാനിധി മാരന്‍ സന്തോഷം പങ്കിട്ടത്. രജനിയെ വിറപ്പിച്ച വില്ലന്‍ വേഷം ചെയ്ത വിനായകന് സമ്മാനം െകാടുക്കണം എന്ന ആവശ്യം സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിനായകന്റെ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.

 

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഹിറ്റാണ് സിനിമ സമ്മാനിച്ചതെന്ന് വിനായകന്‍ വിഡിയോയില്‍ പറയുന്നു. കഥ കേട്ടപ്പോള്‍ എന്റെ കഥാപാത്രത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. രജനികാന്ത്–സണ്‍ പിക്ചേഴ്സ് ചിത്രമെന്ന് കേട്ടപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. അപ്പോഴും ഇത്ര വലിയ ഹിറ്റാകുമെന്ന് കരിതിയില്ല. എല്ലാവര്‍ക്കും നന്ദിയെന്നും വിനായകന്‍ വിഡിയോയില്‍ പറയുന്നു. സിനിമയുടെ മഹാവിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് വിനായകന്റെ പ്രതികരണം വരുന്നത്.