sha-rukh-khan-tirupati

ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജവാന്‍' വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരുഖ് ഖാന്‍. ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന, ജവാനിലെ നായിക നയന്‍താര, ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് സൂപ്പര്‍താരം ക്ഷേത്രദര്‍ശനം നടത്തിയത്. പരമ്പരാഗത വേഷമണിഞ്ഞായിരുന്നു ഷാരുഖിന്റെ സന്ദര്‍ശനം. 

 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാന്‍സ് ബുക്കിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍വര്‍ധനയുണ്ട്. മുംബൈയിലും ഡല്‍ഹിയിലും ഒരു ടിക്കറ്റിന് 2400 രൂപ വരെ ഈടാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

 

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ജവാൻ ഏഴിനുതന്നെ ലോകമാകെ റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

 

Shah Rukh Khan visits Tirupati temple with Gauri Khan, Suhana, Nayanthara and Vignesh Shivan ahead of Jawan release, video goes viral