ഷാറൂഖ്–വിജയ് സേതുപതി–നയന്‍താര–അറ്റ്ലി ചിത്രം ജവാന്‍ തിയറ്ററിലേക്ക് എത്താന്‍ തയാറെടുക്കുമ്പോള്‍ വലിയ ആവേശമാണ് ആരാധകര്‍ക്ക് ഇടയില്‍. തമിഴ് സ്റ്റൈലില്‍ ഒരു ഷാറൂഖ് ചിത്രം കാണാന്‍ ഉള്ള കാത്തിരിപ്പിലാണ് ബോളിവുഡും. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ അറ്റ്ലി നടത്തിയ പ്രസംഗവും ഇപ്പോള്‍ ൈവറലാണ്. ദളപതി വിജയ് ആണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം എന്ന് പറഞ്ഞാണ് അറ്റ്ലി സംസാരിച്ച് തുടങ്ങിയത് തന്നെ. ചിത്രത്തില്‍ വിജയ് അതിഥി വേഷത്തില്‍ ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്.
‘പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യന്തിരന്‍ സിനിമയില്‍ സഹസംവിധായകനായി ഞാന്‍ ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഷൂട്ടിങിന് മുംബൈയില്‍ പോയി. ഷാറൂഖ് സാര്‍ താമസിക്കുന്ന വീടിന് മുന്നിലെ വഴിയിലാണ് ഷൂട്ടിങ്. ചിത്രീകരണത്തിനിടെ സഹസംവിധായകരില്‍ ഒരാള്‍ പറഞ്ഞു. ഈ ഗേറ്റ് കണ്ടോ, ഷാറൂഖ് സാറിന്റെ വീടാണ്. നീ അതിന്റെ മുന്നില്‍ നില്‍ക്ക് ഞാനൊരു ചിത്രമെടുത്തു തരാം. അന്ന് അടഞ്ഞുകിടന്ന ഗേറ്റിന് മുന്നില്‍ നിന്ന് ഒരു ചിത്രമെടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഷാറൂഖ് സാര്‍ എന്നെ കാണണം എന്ന് പറഞ്ഞ് വിളിച്ച്, ഞാന്‍ ചെന്നപ്പോള്‍, ആ ഗേറ്റുകള്‍ എനിക്ക് മുന്നില്‍ തുറന്നു. എല്ലാ ആദരവുകളും നല്‍കി വരവേറ്റു. കോവിഡ് സമയത്തായിട്ടുപോലും ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണവും ഏറ്റെടുത്തു. മൂന്നുവര്‍ഷക്കാലത്തെ എന്റെ സമര്‍പ്പണമുണ്ട് ഈ സിനിമയില്‍..’ അറ്റ്ലി പറയുന്നു.