rajini-new-car

ജയിലറിന്റെ വിജയം കോടികള്‍ മുടക്കി തന്നെ ആഘോഷിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍. ഇന്നലെ സിനിമയുടെ ലാഭവിഹിതം രജനിയുടെ വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ചിരുന്നു. ഏകദേശം 100 കോടിയുടെ ചെക്കാണ് അദ്ദേഹം കൈമാറിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ബിഎംഡബ്ല്യു എസ്‍യുവികളുമായി മാരന്‍ രജനിയുടെ വീട്ടിലെത്തിയത്.

 

ബിഎംഡബ്ല്യു എക്സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട എക്സ് 7 തിരിഞ്ഞെടുക്കുന്ന രജനിയുടെ വിഡിയോയും സൺപിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. 110 കോടിയാണ് രജനിക്ക് പ്രതിഫലമായി ആദ്യം െകാടുത്തതെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലാഭവിഹിതവും ആഡംബരക്കാറും. ചിത്രം 600 കോടിയിലേക്ക് കലക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.