വേറിട്ട പ്രമേയവും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ അനൂപ് മേനോൻ- വി.കെ പ്രകാശ് ടീമിന്‍റെ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 'ബ്യൂട്ടിഫുൾ 2' എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിട്ടിരിക്കുന്നത്.. വി. കെ. പി - അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസും എസ് സിനിമാസ് കമ്പനിയുമാണ്. അനൂപ് മേനോന്‍ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ വലിയ വിജയം നേടിയ ഒന്നായിരുന്നു 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍. ചിത്രത്തില്‍ സ്റ്റീഫന്‍ ലൂയിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യ ആയിരുന്നു. ജോണ്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിച്ചു. മേഘ്ന രാജ് നായികയായ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പുതിയ കഥയ്ക്കും തിരക്കഥയ്ക്കും ചേരുന്ന ഒരു നടന്‍ നായകനായി എത്തുമെന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം രതീഷ് വേഗയാണ്.