വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ജലധാര പമ്പ്സെറ്റ് സിൻസ് 1962 ലെ ‘ഈ മഴമുകിലോ...’ ഗാനം പുറത്തിറങ്ങിയി. ഹരിനാരായണന്‍റെ വരികൾക്ക് കൈലാസ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. ചിരിയും ചിന്തയുമായി തീയറ്ററുകളില്‍ പ്രദർശനം തുടരുകയാണ് ചിത്രം. ഇന്ദ്രൻസ്, ഉർവശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആഷിഷ് ചിന്നപ്പയാണ്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. 

 

സാഗർ, ജോണി ആന്‍റണി, ടി.ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. പ്രജിൻ എം.പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

 

എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്– ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ. തോമസ്, മേക്കപ്പ്– സിനൂപ് രാജ്, ഗാനരചന– ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം– അരുൺ മനോഹർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി– വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്– ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി.ആർ.ഒ  ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട്- ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ- നൗഷാദ് കണ്ണൂർ, ഡിസൈൻ- മാമിജോ, ഡിജിറ്റൽ മാർക്കറ്റിംഗ്– അനൂപ് സുന്ദരൻ.

 

Jaladhara pump set video song out now