മലയാളത്തിന്റെ വാനമ്പാടിക്ക് ആദരമൊരുക്കി മലയാള മനോരമയുടെ ചിത്ര പൂർണിമ. ചിത്ര ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കിയായിരുന്നു അറുപതാം പിറന്നാൾ ആഘോഷിച്ച പ്രിയ ഗായികക്കുള്ള സ്നേഹാദരം. ചടങ്ങിൽ ചിത്രയ്ക്കൊപ്പം മലയാളത്തിന്റെ പ്രമുഖ ഗായകരും സംഗീത സംവിധായകരും അണിനിരന്നു.

മലയാളത്തിന്റെ സ്വന്തം ചിത്ര പാടിയപ്പോഴൊക്കെ നാമെല്ലാമത് ഏറ്റുപാടിയിട്ടുണ്ട്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല. അറുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.ചിത്രയ്ക്ക് ആദരമൊരുക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ചിത്ര പൂർണിമയിലും സഹപ്രവർത്തകരും ആസ്വാദകരും ഗാനങ്ങളോരോന്നും ഏറ്റുപാടി.

ആശംസകൾ അർപ്പിക്കാൻ സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജുവാര്യർ എന്നിവരും വേദിയിലെത്തി. മലയാള മനോരമ തയാറാക്കിയ ‘ചിത്രപൂർണിമ’ എന്ന കോഫി ടേബിൾ ബുക്ക് എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ചിത്രക്ക് നൽകി പ്രകാശനം ചെയ്തു.

Malayalam Manorama's Chitra Poornima dedicated for Chitra