vineeth-sreenivasan

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ സിനിമ വിശേഷങ്ങളുമായി വിനിത് ശ്രീനിവാസന്‍. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് വിനീത് പറഞ്ഞു.‘ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റില്‍ അവസാനിക്കും. അതോടെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്‍റെ ഷൂട്ട് തുടങ്ങും’ എന്ന് താരം പറയുന്നു.

‘സിനിമകളെ കുറിച്ച് അച്ചനോട് അഭിപ്രായം ചോദിക്കാറില്ലെന്നും, സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് അച്ഛന്‍ ശ്രീനിവാസന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. കുറുക്കന് ശേഷം അങ്ങനെ ഒരു സിനിമ വരണം എന്നാണ് ആഗ്രഹിക്കുന്നത് ’വിനീത് ശ്രീനിവാസൻ കൂട്ടിച്ചേര്‍ത്തു.

നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ. അജു വർഗ്ഗീസ്, കല്ല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം' പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ മാസമാമയിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിന്‍റെ അടുത്ത ചിത്രമാണിത്. 

മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഡിയോ കാണാം..