Manuraj

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങളുമായി നടന്‍ മനുരാജ്. 'ഇത്തവണത്തെ ഷോയിൽ താരങ്ങളുടെ കോര്‍ഡിനേഷൻ ചുമതയാണുള്ളത്. കഴിഞ്ഞ തവണത്തെ അവാ‍ര്‍ഡ് ഷോയില്‍ ഫുഡിന്‍റെ ചാര്‍ജ് ആയിരുന്നു. ഇത്തവണ സ്റ്റേജിന്‍റെയും സ്കിറ്റിന്‍റെയും മേല്‍നോട്ട ചുമതലയുണ്ട്.'

‘കോര്‍ഡിനേഷന്‍ എളുപ്പമല്ല. ഉറക്കമൊക്കെ കളഞ്ഞ് നില്‍ക്കേണ്ടി വരും. സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാരെ നമിക്കുന്നു.സംഘടനയിലെ അംഗങ്ങള്‍ക്ക് തന്നെയാണ് ഓരോ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. എല്ലാവരും സഹോദരന്‍മാരാണ്, അതുകൊണ്ട് കാര്യങ്ങള്‍ നന്നായി പോകുന്നു.' താരം കൂട്ടിച്ചേര്‍ത്തു.

മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.