നൃത്ത പരിപാടികളില്‍ ലക്ഷ്മി ഗോപാലസ്വാമി എന്ന പേര് നിര്‍ബന്ധമായും കാണും. ഇത്തവണയും മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ ലക്ഷ്മി ഗോപാലസ്വാമി എത്തി. ഇത്തവണ നൃത്തം മാത്രമല്ല, പാട്ടുമുണ്ടെന്ന് താരം പറയുന്നു. ‘വിനീത് കൊറിഗ്രാഫി ചെയ്യുന്ന നൃത്തമാണ് അവതരിപ്പിക്കുന്നത്, കൂടാതെ ആദ്യമായി അമ്മയുടെ വേദിയില്‍ പാട്ടും പാടുന്നുണ്ട്’.
ലക്ഷ്മി പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന കന്നഡ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തില്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉടനെ തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലക്ഷ്മി ഗോപാലസ്വാമി. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.