bramayugammmm

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഭ്രമയുഗം പോസ്റ്റര്‍ പുറത്തുവിട്ടു. ഹൊറര്‍ ചിത്രവുമായി മമ്മൂട്ടിയെത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റര്‍. വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുൽ സദാശിവനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ  ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറർ ത്രില്ലർ സിനിമകൾ മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

 

നായകനില്‍ നിന്ന് മാറി ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.  കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്.  ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 

 

Brahmayugam film poster out now