harisreemain

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയതാരം ഹരിശ്രീ അശോകന്‍. 'അഭിനയിച്ച സിനിമകളിലെ ഹിറ്റ് ഡയലോഗുകള്‍ കോര്‍ത്തിണക്കി നാദിര്‍ഷ എഴുതി ട്യൂണ്‍ ചെയ്ത് പാട്ടാണ് പാടുന്നത്. മുതലാളി ജംഗജഗജഗ..എന്ന് തുടങ്ങുന്ന ഒരു പാട്ടാണ് ഇത്.. .ആക്ഷേപഹാസ്യം പോലൊരു പാട്ടാണ്’.

 

മകന്‍ അര്‍ജുന്‍ അശോകന്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു. മകന് ഉപദേശങ്ങള്‍ ഒന്നും നല്‍കാറില്ലെന്നും. ഏറ്റെടുക്കുന്ന സിനിമ പൂര്‍ത്തികരിക്കണം എന്ന് മാത്രമാണ് നല്‍കാറുള്ള ഉപദേശം എന്നും അദ്ദേഹം പറയുന്നു..‘നമ്മള്‍ ആയിട്ട് സിനിമയ്ക്ക് ഒരു ബുദ്ധിമുട്ടും വരരുത്. കൃത്യമായി വര്‍ക്ക് പൂര്‍ത്തിയാക്കണം’.. എല്ലാ കഥാപാത്രങ്ങളും അര്‍ജുന്‍ അശോകന്‍ നന്നായി റഫര്‍ ചെയ്താണ് ചെയ്യാറുള്ളത് എന്നും താരം. 

 

കോമഡി ചിത്രങ്ങള്‍ അധികം വരുന്നില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കൊതിയാണെന്നും അദ്ദേഹം പറയുന്നു. സിഐഡി മൂസയിലെ തൊരപ്പന്‍ കൊച്ചുണ്ണിയും പഞ്ചാബി ഹൗസിലെ രമണനുമെല്ലാം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ചിലപ്പോള്‍ പഞ്ചാബി ഹൗസിന്‍റെ രണ്ടാം ഭാഗത്തിലൂടെ രമണന്‍ തിരിച്ചു വന്നേക്കാമെന്നും താരം പറയുന്നു. ‘മീശമാധവനിലെ കണിക്കാണിക്കുന്ന സീന്‍ കാരണമാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പോകാന്‍ കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ എല്ലാ മലയാളി അസോസിയേഷന്‍കാരും ക്ഷണിച്ചു, അതൊക്കെ ഇപ്പോഴും ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള സിനിമയാണ്’. 

 

ക്രൈം ഫയല്‍, കടകന്‍ എന്നിങ്ങനെ ഒന്‍പതോളം ചിത്രങ്ങള്‍റിലീസ് കാത്തിരിക്കുകയാണ്. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.