ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ ഗര്‍ജനം തിയറ്ററുകളില്‍ മുഴങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നവരില്‍ ഒരാള്‍ നടന്‍ വിജയ് തന്നെയായിരിക്കും. തന്റെ ഉറ്റസുഹൃത്തായ സംവിധായകന്‍ നെല്‍സന്റെ വിജയം സ്വന്തം വിജയം പോലെ തന്നെ വിജയ് കാണുന്നു. ജയിലര്‍ ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ തന്നെയാണ് ഇക്കാര്യം ആരാധകരോടു പങ്കുവച്ചത്. ‘അഭിനന്ദനങ്ങൾ നെൽസൺ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു’ എന്നാണ് അദ്ദേഹം നെൽസണ് മെസേജ് അയച്ചത്.
ബീസ്റ്റ് റിലീസിനു ശേഷം വന്ന സമ്മിശ്ര പ്രതികരണത്തില്‍ വിഷമം തോന്നിയിരുന്നു. ഇക്കാര്യം വിജയിയുമായി സംസാരിക്കുകയും ചെയ്തു. ‘സര്‍, നിങ്ങള്‍ക്കു എന്നോടു ദേഷ്യമുണ്ടോ ? ’ എന്നു ചോദിച്ചു. എന്തിനു ദേഷ്യം തോന്നന്നണമെന്നു മാത്രം മറുപടി പറഞ്ഞു അദ്ദേഹം പോയി. പിന്നീട് എന്നെ വിളിച്ചു വരുത്തിയിട്ട് പറഞ്ഞു, നമുക്കിടയിലെ ബന്ധം എന്നു പറയുന്നത് ഒരു സിനിമയുടെ പേരില്‍ മാത്രമാണോ?. എന്നോടു ഇങ്ങനെ ചോദിച്ചതില്‍ മാത്രമാണ് വിഷമം’.
‘അതല്ല സര്‍. നിരവധി നെഗറ്റീവ് കമന്റുകള്‍ വരുന്നു. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. ’ ഞാന്‍ പറഞ്ഞു. അതൊന്നും കാര്യമാക്കേണ്ട. ഇത് വര്‍ക്കായില്ലെങ്കില്‍ വേറൊരു സിനിമ. ’ അതായിരുന്നു വിജയിയുടെ മറുപടി.