jaladharawb1

മാസ് പടങ്ങള്‍ തിയേറ്റര്‍ കീഴടക്കാനെത്തുമ്പോള്‍  ചങ്കിടിപ്പോടെയാണ് മലയാളത്തിലെ കുഞ്ഞന്‍ പടങ്ങള്‍ തിയേറ്ററുകളെ അഭിമുഖീകരിക്കുന്നത്. തലൈവര്‍ ചിത്രം ജയിലര്‍ റിലീസായതിനു പിന്നാലെയാണ് മലയാളത്തിലെ ‘ജലധാര പമ്പ്സെറ്റ് – സിന്‍സ് 1962’ തിയേറ്ററിലെത്തിയത്. ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം  പിടിച്ചു നില്‍ക്കാന്‍ മലയാള ചിത്രങ്ങള്‍ക്കു സാധിക്കുമെന്ന് തെളിയിക്കുകയാണ് ജലധാര. ഇന്നലെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക ഇഷ്ടം നേടി മുന്നേറുകയാണ്. എഴുപതോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

medium_2023-08-11-3179fd9b93

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ജലധാര മുഴുനീള ഫാമിലി എന്റര്‍ടെയിന്‍മെന്ററാണ്. ആക്ഷേപഹാസ്യ ഗണത്തിൽപെടുന്ന ചിത്രത്തിൽ ഉർവശി, ഇന്ദ്രൻസ്, ടി ജി രവി, സാഗർ, സനുഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആശിഷ് ചിന്നപ്പയാണ് സംവിധാനം. പ്രതീക്ഷിച്ചതുപോലെ ഇന്ദ്രന്‍സും ഉര്‍വശിയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. പ്രധാനവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന പുതുമുഖം സാഗറും പ്രതീക്ഷ നല്‍കുന്നു. ടി ജി രവിയും ജോണി ആന്റണിയും ചേര്‍ന്നൊരുക്കുന്ന കോടതിരംഗങ്ങളും രസകരമാണ്. 

jaladhara

ആശിഷ്  ചിന്നപ്പയാണ് ജലധാരയുടെ സംവിധായകന്‍. സനു കെ. ചന്ദ്രന്റെ കഥയ്ക്ക് തിരക്കഥാരൂപം നല്‍കിയത് പ്രജിൻ എംപിയും ആശിഷ് ചിന്നപ്പയും ചേര്‍ന്നാണ്. ഛായാഗ്രഹണം – സജിത്ത് പുരുഷന്‍. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത് കൈലാസ്  ആണ്. ബി.കെ. ഹരിനാരായണന്റെയും  മനു മഞ്ജിത്തിന്റെയും വരികൾക്ക് ശബ്ദം നല്‍കിയത് കെഎസ് ചിത്രയും വൈഷ്ണവ് ഗിരീഷുമാണ്.

‘Jaladhara Pumpset Since 1962’; Running Successfully