JaladharapumbSetPoster0708

ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജലധാര പമ്പ് സെറ്റ് സിൻസ് 1962വിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിന്‍റെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ തന്നെ ചിരിയുണർത്തുന്ന നിരവധി രംഗങ്ങളുണ്ട്. വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആഷിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്യുന്നത്.

 

സാഗർ, ജോണി ആന്‍റണി, ടി.ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. പാലക്കാടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്.

 

പ്രജിൻ എം.പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്– ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ. തോമസ്, മേക്കപ്പ്– സിനൂപ് രാജ്, ഗാനരചന– ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം– അരുൺ മനോഹർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി– വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, കൊറിയോഗ്രാഫി- സ്പ്രിംഗ് , വി.എഫ്.എക്‌സ്– ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി.ആർ.ഒ– എ.എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട്- ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ- നൗഷാദ് കണ്ണൂർ, ഡിസൈൻ- മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

 

Jaladhara Pump Set in theaters on August 11